ഏലത്തൂർ ട്രെയിൻ തീവയ്‌പ്പിൽ മരിച്ചവർക്കുള്ള ധനസഹായം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കൈമാറി

കണ്ണൂർ: ഭാര്യ കമലയുയ്ക്കും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനുമൊപ്പം ഏലത്തൂർ ട്രെയിൻ തീവയ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ സഹായധനം കുടുംബാം​ഗങ്ങൾക്ക് കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ട്രെയിൻ തീവയ്പ് കേസിലെ അന്വേഷണ സംഘതലവന്മാരായ എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ റേഞ്ച് ഐ.ജി. നീരജ് കുമാർ ഗുപ്ത എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങളെ സ്വാന്തനിപ്പിച്ച മുഖ്യമന്ത്രി ധനസഹായം നേരിട്ട് കൈമാറി