ആലപ്പുഴ: കരുവാറ്റയില്‍ ചെമ്പുതോട്ടിലെ കടവിൽ ഉദ്ഘാടനം കഴിഞ്ഞ ചങ്ങാടം മറിഞ്ഞു ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡണ്ടും യാത്രക്കാരും വെള്ളത്തിൽ വീണു. കരുവാറ്റ പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ, കൂടെ യാത്രക്കാരും. നീന്തല്‍ അറിയാമായിരുന്നതിനാൽ എല്ലാവരും നീന്തി കരകയറി.
ഒരു കര പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാര്‍ഡിലും മറുകര പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ വാര്‍ഡിലുമാണ്.ആദ്യം പഞ്ചായത്ത് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്ത ചങ്ങാടം മറുകരയിലേക്ക് പോയി. മറുകരയില്‍ വെച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. തിരികെ വരുമ്പോള്‍ കുറച്ച് നാട്ടുകാരും ചങ്ങാടത്തില്‍ കയറി. കൂടുതല്‍ പേര്‍ കയറിയതോടെ ബാലന്‍സ് തെറ്റി ചങ്ങാടം തലകീഴായി മറിയുകയായിരുന്നു.
നാല് വീപ്പകള്‍ ചേര്‍ത്തുവച്ച് അതിന് മുകളില്‍ പ്ലാറ്റ്ഫോം കെട്ടി നിർമിച്ച ചങ്ങാടമാണ് മറിഞ്ഞത്.