'അനധികൃതമായി സിംഹങ്ങള വളര്‍ത്തി'; സൗദിയില്‍ രണ്ട് സ്വദേശികള്‍ പിടിയില്‍

റിയാദ്: വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അനധികൃതമായി സൂക്ഷിച്ചതിന് സൗദി അറേബ്യയില്‍ രണ്ട് സ്വദേശി പൗരന്‍മാര്‍ കൂടി പോലീസ് പിടിയിലായി.

ബുറൈദ നഗരത്തിലെ ഒരു വിശ്രമ കേന്ദ്രത്തില്‍ നാല് സിംഹങ്ങളെ വളര്‍ത്തിയ രണ്ട് സ്വദേശികളെയാണ് ഖസിം മേഖല പോലീസ് പിടികൂടിയത്.

കഴിഞ്ഞയാഴ്ച റിയാദിന് സമീപം മുസാഹ്മിയയിലെ ഒരു വിശ്രമ കേന്ദ്രത്തില്‍ വന്യജീവികളെ കൈവശം വെച്ചതിന് ഒരാള്‍ പിടിയിലായിരുന്നു. എട്ട് സിംഹങ്ങളെയും ഒരു ചെന്നായയേയും അവിടെ നിന്ന് കണ്ടെത്തിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചതായി മേഖല പോലീസ് വക്താവ് വ്യക്തമാക്കി.