ഗാസ : രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്യണമെന്ന് യുവാക്കളോട് ആവശ്യപ്പെട്ട് പലസ്തീന്‍ അതോറിറ്റി.’അള്ളാഹു’വിനായി മരണം തേടണമെന്നും അങ്ങനെയെങ്കില്‍ പറുദീസയിലെ 72 കന്യകമാരെ വിവാഹം ചെയ്യാനാകുമെന്നുമാണ് പലസ്തീന്‍ അതോറിറ്റിയുടെ അധികൃതര്‍ യുവാക്കളോട് പറയുന്നത് .
‘രക്തസാക്ഷികളുടെ ശവസംസ്‌ക്കാര യാത്ര ‘ – ഔദ്യോഗിക പലസ്തീന്‍ ചാനലില്‍ ലൈവായി സംപ്രേഷണം ചെയ്യുന്നു. ഇസ്രായേലി പട്ടാളക്കാര്‍ പലസ്തീനിയന്‍ കുട്ടികളെയും യുവാക്കളെയും ബോധപൂര്‍വം ലക്ഷ്യമിടുന്നുവെന്ന അപകീര്‍ത്തി ശക്തിപ്പെടുത്തുകയാണ് പലസ്തീന്‍ അധികൃതരുടെ ലക്ഷ്യമെന്നും പറയപ്പെടുന്നു.
ഇത്തരം ഏറ്റുമുട്ടലുകളില്‍ കുട്ടികള്‍ കൊല്ലപ്പെടുമ്പോള്‍ സന്തോഷിക്കണമെന്നും മാതാപിതാക്കളോട് അഭ്യര്‍ത്ഥിക്കുന്നു. മാത്രമല്ല ഒരു കുട്ടിയുടെ മരണത്തെ മാതാപിതാക്കള്‍ മഹത്വവല്‍ക്കരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
13 വയസ്സുള്ള മകന്റെ മരണത്തില്‍ താന്‍ സന്തോഷവാനാണെന്നും അതില്‍ അഭിമാനിക്കുന്നുവെന്നും വീഡിയോയില്‍ പിതാവ് പറയുന്നു . തന്റെ മകന്റെ ശവസംസ്‌കാരം വിവാഹ ഘോഷയാത്രയായി കാണുന്നു . പറുദീസയിലെ 72 കന്യകമാരുമായുള്ള അവന്റെ വിവാഹമാണിതെന്ന് താന്‍ കരുതുന്നു , അവന്‍ പ്രവാചകന്മാരെയും രക്തസാക്ഷികളെയും നീതിമാന്മാരെയും കാണാന്‍ പോകുന്നു എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് പറയുന്നത്.